51. ദൂരദർശൻ കർഷകർക്കായി ആരംഭിച്ച ചാനൽ?
ഡി.ഡി. കിസാൻ
52. ഇന്ത്യ കഴിഞ്ഞാൽ മഹാത്മാഗാന്ധി യുടെ ചിത്രം തപാൽ സ്റ്റാമ്പിൽ അച്ചടിച്ച ആദ്യ രാജ്യം?
അമേരിക്ക
53. 2006 ജനുവരിയിൽ തപാൽ ഉരുപ്പടികൾ മേൽവിലാസക്കാരന് എത്തിച്ചു കൊടുക്കുന്ന സുപ്രഭാതം പദ്ധതി ആരംഭിച്ച സ്ഥലം?
തിരുവനന്തപുരം
54. ഇന്ത്യയിലെ ഫിലാറ്റലിക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
ന്യൂഡൽഹി
55. ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരൻ ?
മഹാത്മാഗാന്ധി
56. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശ വനിത ?
അനിബസന്റ്
57. ഇന്ത്യയിൽ ആദ്യ ടെലിഗ്രാഫ് ലൈൻ ബന്ധിപ്പിച്ച സ്ഥലങ്ങൾ?
കൊൽക്കത്ത - ഡയമണ്ട് ഹാർബർ - 1851
58. രാജ്യത്തിന് പുറത്ത് സ്ഥാപിതമായ ഇന്ത്യയുടെ ആദ്യ പോസ്റ്റ് ഓഫീസ്?
ദക്ഷിണ ഗംഗോത്രി -അന്റാർട്ടിക്ക (1983 ൽ സ്ഥാപിച്ചു)
59. കേരളത്തിലെ ആദ്യത്തെ മുഴുവൻ സമയ വാർത്താ ടി.വി ചാനൽ?
ഇന്ത്യാവിഷൻ - 2003
60. ഇന്ത്യയിലെ ആദ്യ വനിതാ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത്?
ന്യൂഡൽഹി - 2013 മാർച്ച് 8