Questions from വിദ്യാഭ്യാസം

121. ശാന്തിനികേതൻ വിശ്വഭാരതിയായി ത്തീർന്ന വർഷം?

1921

122. ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി എന്ന് വിശേഷിപ്പിക്കപ്പെട്ട പദ്ധതി?

പതിനൊന്നാം പഞ്ചവത്സര പദ്ധതി

123. "വിദ്യാഭ്യാസം ജീവിതത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പല്ല അത് ജീവിതം തന്നെയാണ്" എന്നുപറഞ്ഞത്?

ജോൺ ഡൂയി

124. ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കിയപ്പോൾ ഗവർണർ ജനറൽ?

വില്യം ബെന്റിക്

125. വിദ്യാഭ്യാസം കൺകറന്‍റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി?

1976ലെ 42 - ഭേദഗതി

126. വിശ്വഭാരതി സർവ്വകലാശാലയുടെ അപ്തവാക്യം?

യത്ര വിശ്വംഭവത്യേകനീഡം (ഈ ലോകം ഒരു പക്ഷിക്കൂട് പോലെയാകുന്നു)

127. ശ്രീശങ്കരാചര്യ സംസ്ക്യത സർവ്വകലാശാലയുടെ ആസ്ഥാനം?

കാലടി

128. യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍റെ രൂപവത്കരണത്തിന് കാരണമായ കമ്മീഷൻ?

യൂനിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷൻ

129. സമ്പൂർണ്ണ സാക്ഷരതാ നഗരമായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ നഗരം?

കോട്ടയം- 1989

130. "ക്ഷേത്ര ഗണിതത്തിലേയ്ക്ക് രാജപാതകളില്ല" എന്നുപറഞ്ഞത്?

യൂക്ലിഡ്

Visitor-3979

Register / Login