Questions from വിദ്യാഭ്യാസം

111. കേരളത്തിൽ സൈനിക് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം?

കഴക്കൂട്ടം- തിരുവനന്തപുരം

112. തക്ഷശിലയുടെ അവശിഷ്ടങ്ങൾ കാണപ്പെടുന്ന സ്ഥലം?

റാവൽപിണ്ടി - പാക്കിസ്ഥാൻ

113. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്‍റെ ആദ്യത്തെ വൈസ് ചാൻസിലർ?

ഗണപതി ഭട്ട്

114. ലൈസിയം എന്ന പഠനകേന്ദ്രം ആരംഭിച്ചത്?

അരിസ്റ്റോട്ടിൽ

115. ഇന്ത്യയിൽ പാശ്ചാത്യ വിദ്യാഭ്യാസം ആരംഭിച്ച ആദ്യ സർവ്വകലാശാല?

കൊൽക്കത്ത- 1857

116. ദേശീയ സാക്ഷരതാ മിഷന് UNESCO യുടെ നോമലിറ്ററിൻ പ്രൈസ് ലഭിച്ച വർഷം?

1999

117. തിരുവിതാംകൂർ സർവ്വകലാശാല കേരള സർവ്വകലാശാല ആയ വർഷം?

1957

118. 6 നും 14 നും മധ്യേ പ്രായമുള്ള കുട്ടികൾക്ക് സൗജന്യവും സാർവ്വത്രികവുമായ വിദ്യാഭ്യാസം നല്കാൻ വ്യവസ്ഥ ചെയ്ത ഭരണഘടനാ ഭേദഗതി?

2002 ലെ 86. ഭേദഗതി (വകുപ്പ് 21 A ) 93 - ഭേദഗതി ബിൽ

119. "ജനനം മുതൽ മരണം വരെയുള്ള ഒരു തുടർ പ്രക്രിയയാണ് വിദ്യാഭ്യാസം" എന്നുപറഞ്ഞത്?

ഇന്ദിരാഗാന്ധി

120. ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കിയപ്പോൾ ഗവർണർ ജനറൽ?

വില്യം ബെന്റിക്

Visitor-3209

Register / Login