Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

1. ആസൂത്രണ കമ്മീഷന്‍റെ ആസ്ഥാനം?

യോജനാ ഭവൻ- ന്യൂഡൽഹി

2. ചൈനയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഏഷ്യൻ അടിസ്ഥാന സൗകര്യ നിക്ഷേപ ബാങ്ക്?

AllB (Asian Infrastructure Investment Bank )

3. ഇന്ത്യയിൽ ദാരിദ്ര്യം നിർണ്ണയിക്കുന്ന കമ്മിറ്റി?

ആസൂത്രണ കമ്മിഷൻ

4. റോളിംഗ് പ്ലാൻ അവതരിപ്പിച്ച പ്രധാനമന്ത്രി?

മൊറാർജി ദേശായി 1978-1980 വരെ

5. ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ATM തുടങ്ങിയത്?

SBl - 2004 - (കൊച്ചിക്കും വൈപ്പിനുമിടയിൽ സർവ്വീസ് നടത്തുന്ന ജങ്കാറിൽ )

6. പി.സി. മഹലനോബിസ് ആരംഭിച്ച പ്രസിദ്ധീകരണം?

സംഖ്യ

7. ISO സർട്ടിഫിക്കറ്റ് നേടിയ ആദ്യ ബാങ്ക്?

കാനറാ ബാങ്ക്

8. നാഷണൽ ഡവലപ്പ്മെന്‍റ് കൗൺസിലിന് പകരമായി രൂപം കൊണ്ട സംവിധാനം?

ഗവേണിംഗ് കൗൺസിൽ

9. സർവ്വോദയ പദ്ധതിയുടെ ഉപജ്ഞാതാവ്?

ജയപ്രകാശ് നാരായണൻ-1950

10. സേവിംഗ് ബാങ്ക് സംവിധാനം തുടങ്ങിയ ആദ്യ ബാങ്ക്?

പ്രസിഡൻസി ബാങ്ക്

Visitor-3343

Register / Login