Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

261. ഇന്ത്യൻ ആസൂത്രണത്തിന്‍റെ പിതാവ്?

എം.വിശ്വേശ്വരയ്യ

262. നബാർഡിന്‍റെ ആസ്ഥാനം?

മുംബൈ

263. റിസർവ്വ് ബാങ്കിന്‍റെ ചിഹ്നത്തിലുള്ള വൃക്ഷം?

എണ്ണപ്പന

264. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ ബാങ്ക്?

ഇംപീരിയൽ ബാങ്ക്

265. പാവങ്ങളുടെ ബാങ്കർ എന്നറിയപ്പെടുന്നത്?

മുഹമ്മദ് യൂനസ് - ബംഗ്ലാദേശ്

266. ദാരിദ്യ നിർണ്ണയ കമ്മിറ്റിയുടെ അവലോകന പ്രകാരം നഗര വാസികൾക്ക് ഒരു ദിവസം ആവശ്യമായ പോഷകാഹാരത്തിന്‍റെ അളവ്?

2100 കലോറി

267. ഇന്ത്യൻ സ്ഥിതിവിവര ശാസത്ര വിഭാഗത്തിന്‍റെ ശില്പി എന്നറിയപ്പെട്ടത്?

പി.സി. മഹലനോബിസ്

268. ആദ്യമായി ടോക്കൺ - കറൻസി പുറത്തിറക്കിയത്?

മുഹമ്മദ് - ബിൻ- തുഗ്ലക്ക്

269. ബാലവേല ഉപയോഗിക്കാതെയുള്ള ഉൽപന്നങ്ങൾക്ക് നൽകുന്ന അംഗീകൃത മുദ്ര?

റഗ്മാർക്ക്

270. ബില്ല് ചോദിച്ച് വാങ്ങുന്നതിന് പ്രോത്സാഹിപ്പിക്കാൻ കേരള സർക്കാർ ആവിഷ്കരിച്ച നികുതി സംരഭം?

ലക്കി വാറ്റ്

Visitor-3861

Register / Login