251. ഒന്നാംഘട്ട ബാങ്ക് ദേശസാൽക്കരണം 1969 ജൂലൈ 19 ന് നടത്തിയ പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി (14 ബാങ്കുകൾ)
252. ഇന്ത്യയിൽ ശാസ്ത്രീയമായി ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത്?
വി.കെ.ആർ.വി റാവു - 1931 ൽ
253. ആദ്യമായി ടോക്കൺ - കറൻസി പുറത്തിറക്കിയത്?
മുഹമ്മദ് - ബിൻ- തുഗ്ലക്ക്
254. ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ഓഹരി വിപണി?
NASDAQ - അമേരിക്ക
255. ISl യുടെ പുതിയ പേര്?
BlS - Bureau of Indian standards
256. വായ്പകളുടെ നിയന്തകൻ എന്നറിയപ്പെടുന്നത്?
റിസർവ്വ് ബാങ്ക്
257. ആൻ ആർഗുമെന്റേറ്റീവ് ഇന്ത്യൻ' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
അമർത്യാസെൻ
258. ഇന്ത്യയിലെ ആദ്യ സംപൂർണ്ണ ബാങ്കിംങ്ങ് സംസ്ഥാനം?
കേരളം
259. കുടുംബാസൂത്രണത്തിന് പ്രാധാന്യം നല്കിയ പഞ്ചവത്സര പദ്ധതി?
ഒന്നാം പഞ്ചവത്സര പദ്ധതി
260. UTI ബാങ്കിന്റെ ഇപ്പോഴത്തെ പേര്?
ആക്സിസ് ബാങ്ക്