Questions from ഇന്ത്യാ ചരിത്രം

1. ഇന്ത്യയിലെത്തിയ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ കപ്പൽ?

ഹെക്ടർ

2. 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടിന് കാരണമായി തീർന്ന വട്ടമേശ സമ്മേളനം?

മൂന്നാം വട്ടമേശ സമ്മേളനം (1932)

3. അക്ബറുടെ വഴികാട്ടിയും രക്ഷകർത്താവും?

ബൈറാംഖാൻ

4. മുഗൾ സാമ്രാജ്യത്തിൽ സംഗീതസദസ്സുകൾ നടത്തിയിരുന്ന മണ്ഡപം?

നാകൻ ഖാന

5. കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് വൈസ്രോയി?

പെഡ്രോ അൽവാരസ്സ് കബ്രാൾ

6. സിക്കുകാരുടെ പേരിനൊപ്പം സിംഗ് എന്ന് ചേർക്കുന്ന സമ്പ്രദായം തുടങ്ങിയ ഗുരു?

ഗുരു ഗോവിന്ദ് സിംഗ്

7. ഗാന്ധിജിയുടെ രണ്ടാമത്തെ കേരളം സന്ദർശനം?

1925 മാർച്ച് 8 (വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ച്)

8. റോക്കറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ടിപ്പു സുൽത്താന്റെ കൃതി?

ഫാതുൽ മുജാഹിദ്ദിൻ

9. കോൺഗ്രസിന്റെ ഔദ്യോഗിക ചരിത്രകാരൻ എന്നറിയപ്പെടുന്നത്?

പട്ടാഭി സീതാരാമയ്യ

10. നെഹ്റുവിന്റെ നേതൃത്വത്തിൽ ഇടക്കാല ഗവൺമെന്റ് നിലവിൽ വന്നത്?

1946 സെപ്റ്റംബർ 2

Visitor-3879

Register / Login