Questions from ഇന്ത്യാ ചരിത്രം

91. അരവിഡുവംശത്തിലെ പ്രധാന രാജാവ്?

വെങ്കടൻ I

92. ശ്രീബുദ്ധന്റെ മകൻ?

രാഹുലൻ

93. മഹാഭാരതത്തിന്റെ ഹൃദയം എന്നറിയപ്പെടുന്നത്?

ഭഗവത് ഗീത

94. സ്വാമി ദയാനന്ദ സരസ്വതിയുടെ ശിഷ്യനായ പ്രധാന സ്വാതന്ത്ര്യസമര സേനാനി?

ലാലാ ലജ്പത് റായ്

95. 1883 ലെ ഇൽബർട്ട് ബിൽ വിവാദത്തെത്തുടർന്ന് രാജിവച്ച വൈസ്രോയി?

റിപ്പൺ പ്രഭു

96. അലാവുദ്ദീൻ ഖിൽജിയുടെ സർവ്വ സൈന്യാധിപൻ?

മാലിക് കഫൂർ

97. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ (INC)കോൺഗ്രസ് പ്രസിഡന്റ്?

ജെ.ബി കൃപലാനി

98. ഡാനിഷുകാർ 1620 ൽ ഡാൻസ് ബോർഗ് കോട്ട പണി കഴിപ്പിച്ച സ്ഥലം?

ട്രാൻക്യൂബാർ (തമിഴ്നാട്; ഇപ്പോൾ അറിയപ്പെടുന്നത് : തരങ്കാമ്പാടി)

99. കൊൽക്കത്തയിൽ ഹിന്ദു കോളേജ് സ്ഥാപിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച സാമൂഹ്യ പരിഷ്കർത്താവ്?

രാജാറാം മോഹൻ റോയ്

100. "സി- യു -കി " എന്ന ചരിത്ര ഗ്രന്ഥത്തിന്റെ കർത്താവ്?

ഹുയാൻ സാങ്

Visitor-3787

Register / Login