Questions from ഇന്ത്യാ ചരിത്രം

1091. സരോജിനി നായിഡു പങ്കെടുത്ത വട്ടമേശ സമ്മേളനം?

രണ്ടാം വട്ടമേശ സമ്മേളനം (1931; ലണ്ടൻ)

1092. രണ്ട് പ്രാവശ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ വിദേശി?

വില്യം വേഡർബോൺ (1889 & 1910)

1093. ഇരുപത്തി നാലാമത്തെ തീർത്ഥങ്കരൻ?

വർദ്ധമാന മഹാവീരൻ

1094. അടിമ വംശത്തിലെ അവസാന ഭരണാധികാരി?

കൈക്കോബാദ്

1095. ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിന്റെ ഭാഗമായി ഫ്രഞ്ചുകാർക്ക് തിരികെ ലഭിച്ച നോർത്ത് അമേരിക്കയിലെ പ്രദേശം?

ലൂയിസ് ബർഗ്ഗ്

1096. ദി മെൻ ഹു കിൽഡ് മഹാത്മാഗാന്ധി എന്ന കൃതി രചിച്ചത്?

മനോഹർ മൽഗോങ്കർ

1097. ഏറ്റവും കൂടുതൽ സിഖ് മതവിശ്വാസികളുള്ള വിദേശ രാജ്യം?

ഇംഗ്ലണ്ട്

1098. ഗാന്ധിജി ദണ്ഡി കടപ്പുറത്ത് എത്തിയ ദിവസം?

1930 ഏപ്രിൽ 6

1099. ചാലൂക്യൻമാരെയും പരമാര രാജാക്കൻമാരെയും പരാജയപ്പെടുത്തിയ രാഷ്ട്ര കൂട രാജാവ്?

കൃഷ്ണ Ill

1100. ലോകഹിതവാദി എന്നറിയപ്പെടുന്നത്?

ഗോപാൽ ഹരി ദേശ്മുഖ്

Visitor-3107

Register / Login