Questions from ഇന്ത്യാ ചരിത്രം

1081. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നിലവിൽ വന്നത്?

1861 ( സ്ഥാപകൻ: അലക്സാണ്ടർ കണ്ണിംഗ്ഹാം

1082. ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചത്?

ജവഹർലാൽ നെഹൃ (1942 ആഗസ്റ്റ് 8)

1083. ബംഗാളിൽ ഐക്യം നില നിർത്താൻ ഒക്ടോബർ 16 രാഖിബന്ധൻ ദിനമായി ആചരിക്കാൻ ജനങ്ങളോട് നിർദ്ദേശിച്ചത്?

രബിന്ദ്രനാഥ ടാഗോർ

1084. മൗര്യവംശത്തിലെ അവസാനത്തെ രാജാവ്?

ബൃഹദ്രഥൻ

1085. അലക്സാണ്ടർ ഇന്ത്യയിൽ ആദ്യം നിയമിച്ച ജനറൽ?

സെല്യൂക്കസ് നിക്കേറ്റർ

1086. പ്രതി ഹാര രാജവംശ രാജാവായ നാഗ ഭട്ടനെ തോല്പിച്ച രാഷ്ട്ര കൂട രാജാവ്?

ഗോവിന്ദൻ Ill

1087. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "ചെമ്പിൽ തീർത്ത മഴു " കണ്ടെത്തിയ സ്ഥലം?

രൂപാർ

1088. ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിൽ നിന്നും ന്യൂഡൽഹിയിലേയ്ക്ക് മാറ്റിയ വൈസ്രോയി?

ഇർവിൻ പ്രഭു (1931 ഫെബ്രുവരി 10)

1089. തറൈൻ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹരിയാന

1090. മറാത്താ ഭരണകാലത്ത് പിരിച്ചിരുന്ന പ്രധാന നികുതികൾ?

ചൗത് & സർദേശ്മുഖി

Visitor-3144

Register / Login