1071. ശ്രീരാമകൃഷ്ണ പരമഹംസറോടുള്ള ആദരസൂചകമായി സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച പ്രസ്ഥാനം?
ശ്രീരാമകൃഷ്ണ മിഷൻ (1897; ആസ്ഥാനം: ബേലൂർ)
1072. പ്രാദേശിക പത്ര ഭാഷാ നിയമം (Vernacular Press Act) പിൻവലിച്ച വൈസ്രോയി?
റിപ്പൺ പ്രഭു
1073. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നയിച്ച രണ്ടാമത്തെ ബഹുജന പ്രക്ഷോഭം?
സിവിൽ നിയമലംഘന പ്രസ്ഥാനം (1930)
1074. നീലം തോട്ടങ്ങളിലെ തൊഴിലാളികളെ പാശ്ചാത്യ ചൂഷണത്തിൽ നിന്ന് രക്ഷിക്കുന്നതിന് നടന്ന പ്രക്ഷോഭം?
ചമ്പാരൻ സത്യാഗ്രഹം (1917)
1075. ഇന്ത്യയുടെ ആദ്യ നിയമമന്ത്രി?
ഡോ.ബി.ആർ.അംബേദ്ക്കർ
1076. ഇന്ത്യൻ നാഷണൽ ആർമിയുടെ മുൻഗാമി എന്നറിയപ്പെടുന്നത്?
ഇൻഡ്യൻ ഇൻഡിപെൻഡൻസ് ലീഗ്
1077. നാഷണൽ ഹെറാൾഡ് എന്ന പത്രം പ്രസിദ്ധീകരിച്ചത്?
ജവഹർലാൽ നെഹൃ
1078. കരിനിയമം എന്നറിയപ്പെട്ട നിയമം?
1919 ലെ റൗലറ്റ് ആക്ട്
1079. മുഹമ്മദ് ബിൻ തുഗ്ലക് പണി കഴിപ്പിച്ച നഗരം?
ജഹൻപന
1080. സിവിൽ നിയമലംഘന പ്രസ്ഥാനം താല്കാലികമായി നിർത്തിവയ്ക്കാൻ കാരണം?
ഗാന്ധി ഇർവിൻ ഉടമ്പടി (1931)