Questions from ഇന്ത്യാ ചരിത്രം

1111. നവരത്നങ്ങൾ ആരുടെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത്?

ചന്ദ്രഗുപ്തൻ Il

1112. കടത്തുകാരന് ഒരു ദിവസം രാജപദവി വാഗ്ദാനം ചെയ്ത മുഗൾ ഭരണാധികാരി?

ഹുമയൂൺ

1113. പുരാനാ കിലയുടെ പണി ആരംഭിച്ച മുഗൾ ഭരണാധികാരി?

ഹുമയൂൺ

1114. മൗര്യവംശത്തിലെ അവസാനത്തെ രാജാവ്?

ബൃഹദ്രഥൻ

1115. കുരുക്ഷേത്രയുദ്ധം എത്ര ദിവസം നീണ്ടുനിന്നു?

18 ദിവസം

1116. വാകാടക വംശ സ്ഥാപകൻ?

വിന്ധ്യ ശക്തി

1117. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ചെമ്പിൽ തീർത്ത ആന " കണ്ടെത്തിയ സ്ഥലം?

ദിംബാദ് (ദെയ് മാബാദ്)

1118. തിമൂർ ഇന്ത്യ ആക്രമിച്ച വർഷം?

1398

1119. സംഘ കാലഘട്ടത്തിൽ നിലനിന്നിരുന്ന നാണയങ്ങൾ?

ദിനാരം & കാണം

1120. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്ക് പ്രവേശിക്കാൻ അരബിന്ദ ഘോഷിനെ പ്രേരിപ്പിച്ച സംഭവം?

ബംഗാൾ വിഭജനം (1905)

Visitor-3853

Register / Login