1101. അക്ബറിനു ശേഷം അധികാരമേറ്റ മുഗൾ ഭരണാധികാരി?
ജഹാംഗീർ
1102. " ശക്തിയേറിയതും ബ്രേക്കുള്ളതും എഞ്ചിൻ ഇല്ലാത്തതുമായ വാഹനം" എന്ന് നെഹൃ വിശേഷിപ്പിച്ചത്?
1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്
1103. സാമ വേദത്തിന്റെ ഉപ വേദമായി അറിയപ്പെടുന്നത്?
ഗാന്ധർവ്വവേദം
1104. താന്തിയാ തോപ്പിയുടെ യഥാർത്ഥ പേര്?
രാമചന്ദ്ര പാൻഡൂരംഗ്
1105. ശ്രീബുദ്ധന്റെ ഭാര്യ?
യശോദര
1106. ഇന്ത്യയിൽ വച്ച് കൊല്ലപ്പെട്ട ഏക വൈസ്രോയി?
മേയോ പ്രഭു (ആൻഡമാനിൽ വച്ച്; വധിച്ചത്: ഷേർ അലി)
1107. ഗാന്ധി: ആൻ ഇല്ലസ്ട്രേറ്റഡ് ബയോഗ്രഫി എന്ന കൃതി രചിച്ചത്?
പ്രമോദ് കപൂർ
1108. 1935 ൽ റിസേർവ്വ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വരുമ്പോൾ ഇന്ത്യൻ വൈസ്രോയി?
വെല്ലിംഗ്ടൺ പ്രഭു
1109. 1892 ൽ മദ്രാസിൽ ഹിന്ദു അസോസിയേഷൻ ആരംഭിച്ചത്?
വീരേശ ലിംഗം പന്തലു
1110. ഇന്ത്യയിലെ പ്രധാന ഫ്രഞ്ച് താവളങ്ങൾ?
മാഹി; കാരയ്ക്കൽ; യാനം; ചന്ദ്രനഗർ