Questions from ഇന്ത്യാ ചരിത്രം

1111. എൽബയിൽ നിന്നും നെപ്പോളിയന്റെ പാരീസിലേയ്ക്കുള്ള മടക്കം എന്ന് ഗാന്ധിജിയുടെ ദണ്ഡി യാത്രയെ വിശേഷിപ്പിച്ചത്?

സുഭാഷ് ചന്ദ്രബോസ്

1112. അക്ബറുടെ സൈനിക വിഭാഗ തലവൻ?

മീർ ബക്ഷി

1113. ഗാന്ധി ഇർവിൻ പാക്റ്റ് ഒപ്പുവച്ച വർഷം?

1931

1114. ഡെവിൾസ് വിൻഡ് (ചെകുത്താന്റെ കാറ്റ്) എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത്?

1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം

1115. കലിംഗ യുദ്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ശിലാശാസനം?

പതിമൂന്നാം ശിലാശാസനം

1116. ഭഗത് സിംഗ് ജനിച്ച സ്ഥലം?

ബൽഗാ (പഞ്ചാബ്)

1117. മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് / അലിഗർ മുസ്ലീം യൂണിവേഴ്സിറ്റി സ്ഥാപിച്ചത്?

- സർ. സയ്യിദ് അഹമ്മദ് ഖാൻ (1875)

1118. പ്രയാഗ പ്രശസ്തി എന്നറിയപ്പെട്ട ശിലാശാസനം?

അലഹബാദ് ശാസനം

1119. പഞ്ചാബിലെ കർഷകർ ബ്രിട്ടീഷ് ഭരണത്തിനും ഭൂപ്രഭുക്കൻമാർക്കുമെതിരെ നടത്തിയ കലാപം?

കൂക കലാപം (1863 - 72)

1120. കോൺഗ്രസിന് ഒരു ഭരണഘടന വേണമെന്ന് ആവശ്യപ്പെട്ടത്?

ആനന്ദ മോഹൻ ബോസ്

Visitor-3451

Register / Login