Questions from ഇന്ത്യാ ചരിത്രം

1181. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഗാന്ധിജി നൽകിയ മുദ്രാവാക്യം?

പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക (Do or Die)

1182. ഇന്ത്യയിലെ ആദ്യ വനിതാ ഭരണാധികാരി?

റസിയ സുൽത്താന

1183. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ നിരാഹാര സമരം?

അഹമ്മദാബാദ് മിൽ സമരം (1918)

1184. ഇന്ത്യൻ കൗൺസിൽ ആക്റ്റ് 1909 പാസാക്കിയ വൈസ്രോയി?

മിന്റോ പ്രഭു (മിന്റോ മോർലി ഭരണ പരിഷ്കാരം)

1185. ഭഗവത് ഗീത ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്?

ചാൾസ് വിൽക്കിൻസ്

1186. ദി മെൻ ഹു കിൽഡ് മഹാത്മാഗാന്ധി എന്ന കൃതി രചിച്ചത്?

മനോഹർ മൽഗോങ്കർ

1187. ഇന്ത്യയിൽ ആദ്യമായി സ്ഥിര സൈന്യത്തെ രൂപീകരിച്ച ഭരണാധികാരി?

അലാവുദ്ദീൻ ഖിൽജി

1188. സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം?

1906 ലെ കൽക്കത്താ സമ്മേളനം

1189. പവലിയൻ തകർന്നു വീണു മരിച്ച തുഗ്ലക് ഭരണാധികാരി?

ഗിയാസ്സുദ്ദീൻ തുഗ്ലക്

1190. ബാലഗംഗാധര തിലകൻ ജനിച്ചത്?

രത്നഗിരി (മഹാരാഷ്ട്ര; 1856 ൽ)

Visitor-3231

Register / Login