Questions from ഇന്ത്യാ ചരിത്രം

1201. വാസ്കോഡ ഗാമയെ ഇന്ത്യൻ മഹാസമുദ്രത്തിന്റെ സേനാപതി എന്ന് വിശേഷിപ്പിച്ചത്?

മാനുവൽ രാജാവ്

1202. ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?

സർദാർ വല്ലഭായി പട്ടേൽ

1203. ബുദ്ധമതത്തിലെ അടിസ്ഥാന തത്വങ്ങൾ അറിയപ്പെടുന്നത്?

ആര്യ സത്യങ്ങൾ

1204. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്നത്?

ബോംബെ (ഗോകുൽദാസ് തേജ്പാൽ കോളേജിൽ വച്ച്)

1205. ഭാരതീയ കണികാ സിദ്ധാന്തം എന്നറിയപ്പെടുന്നത്?

വൈശേഷിക ദർശനം

1206. ശിലാശാസനങ്ങളിൽ ഭൂരിഭാഗവും എഴുതപ്പെട്ടിരിക്കുന്ന ലിപി?

ബ്രാഹ്മി ( ഭാഷ: പ്രാകൃത് ഭാഷ)

1207. പരന്ത്രീസുകാർ എന്നറിയപ്പെട്ടിരുന്നത്?

ഫ്രഞ്ചുകാർ

1208. ഷേർഷാ പുറത്തിറക്കിയ ചെമ്പ് നാണയം?

ദാം

1209. താന്തിയാ തോപ്പിയെ തൂക്കിലേറ്റിയ വർഷം?

1859

1210. മഹേന്ദ്രവർമ്മനെ ശൈവമതം സ്വീകരിക്കാൻ പ്രേരിപ്പിച്ച ശൈവ സന്യാസി?

അപ്പർ

Visitor-3413

Register / Login