Questions from ഇന്ത്യാ ചരിത്രം

1221. കോഹിനൂർ രത്നത്തിന്റെ യഥാർത്ഥ ഉടമസ്ഥരായിരുന്ന രാജവംശം?

കാക തീയ രാജവംശം

1222. ബുദ്ധമത കൃതികൾ രചിക്കപ്പെട്ട ഭാഷ?

പാലി

1223. കറൻസി നോട്ടുകൾ ഇറക്കുവാനുള്ള അവകാശം സർക്കാരിൽ നിക്ഷിപ്തമാക്കിയ ബ്രിട്ടീഷ് നിയമം?

പേപ്പർ കറൻസി നിയമം (1861)

1224. ഷേർഷാ നിർമ്മിച്ച സത്രങ്ങൾ?

സരായികൾ

1225. ചിറ്റഗോങ് കലാപം സംഘടിപ്പിച്ചത്?

സൂര്യ സെൻ (1930 ഏപ്രിൽ 18)

1226. പുരാണപ്രകാരം അളകാപുരിയിലെ കുബേരന്റെ വാഹനം തട്ടിയെടുത്തത്?

രാവണൻ

1227. പ്രച്ഛന്ന ബുദ്ധൻ?

ശങ്കരാചാര്യർ

1228. സ്വാമി വിവേകാനന്ദന്റെ പ്രഭാഷണത്തിൽ ആകൃഷ്ടയായി ശിഷ്യയായ ബ്രിട്ടീഷ് യുവതി?

സിസ്റ്റർ നിവേദിത

1229. ജഹാംഗീറിൽ നിന്നും വ്യാപാര അനുമതി നേടിയ ബ്രിട്ടീഷുകാരൻ?

തോമസ് റോ

1230. "യുദ്ധം ആരംഭിക്കുന്നത് മനുഷ്യന്‍റെ മനസിലാണ്" എന്ന് പറയുന്ന വേദം?

അഥർവ്വവേദം

Visitor-3212

Register / Login