1331. ഹർഷന്റെ സദസ്സിലെ പ്രധാന കവി?
ബാണ ഭട്ടൻ
1332. സിന്ധൂനദിതട കേന്ദ്രങ്ങളിൽ സ്ത്രീയേയും പുരുഷനേയും ഒന്നിച്ച് അടക്കം ചെയ്തതിന് തെളിവ് ലഭിച്ച കേന്ദ്രം?
ലോത്തൽ
1333. അലാവുദ്ദീൻ ഖിൽജി സ്ഥാപിച്ച കച്ചവട കേന്ദ്രം?
സെറായ് - ഇ- ആദിൽ
1334. ചിറ്റഗോങ് കലാപം സംഘടിപ്പിച്ചത്?
സൂര്യ സെൻ (1930 ഏപ്രിൽ 18)
1335. ഇന്ത്യൻ ധനതത്വശാസ്ത്രത്തിന്റെ പിതാവ്?
ദാദാഭായി നവറോജി
1336. ഭാരത സർക്കാർ പ്രവാസി ദിനമായി ആചരിക്കുന്നത്?
ജനുവരി 9 (പ്രവാസി ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ ദിവസം)
1337. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ മലയാളി?
സി.ശങ്കരൻ നായർ (1897; അമരാവതി സമ്മേളനം)
1338. ഇന്ത്യയിൽ ആദ്യം പീരങ്കിപ്പട ഉപയോഗിച്ച ഭരണാധികാരി?
ബാബർ
1339. ശ്രീബുദ്ധന്‍റെ രണ്ടാമത്തെ ഗുരു?
ഉദ്രകരാമപുത്ര
1340. AD 1175 ൽ ഇന്ത്യ ആക്രമിച്ച തുർക്കി ഭരണാധികാരി?
മുഹമ്മദ് ഗോറി