Questions from ഇന്ത്യാ ചരിത്രം

1321. നൃപതുംഗൻ എന്നറിയപ്പെടുന്ന രാഷ്ട്ര കൂട രാജവ്?

അമോഘ വർഷൻ

1322. വിജയനഗര സാമ്രാജ്യത്തിലെ ഏറ്റവും പ്രമുഖ രാജാവ്?

കൃഷ്ണദേവരായർ ( തുളുവ വംശം)

1323. ശ്രീരാമകൃഷ്ണ പരമഹംസറുടെ പത്നി?

ശാരദാ മണി

1324. വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തിന് കാരണമായ യുദ്ധം?

തളിക്കോട്ട യുദ്ധം (1565)

1325. മൗര്യവംശത്തിലെ അവസാനത്തെ രാജാവ്?

ബൃഹദ്രഥൻ

1326. "അഗ്‌നി മീളേ പുരോഹിതം " എന്ന് ആരംഭിക്കുന്ന വേദം?

ഋഗ്വേദം

1327. മുഗൾ സാമ്രാജ്യത്തിൽ സംഗീതസദസ്സുകൾ നടത്തിയിരുന്ന മണ്ഡപം?

നാകൻ ഖാന

1328. ഋഗ്‌വേദ കാലഘട്ടത്തിലെ പ്രധാന ദൈവം?

ഇന്ദ്രൻ

1329. സംഘ കാല കൃതികളിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന കേരളത്തിലെ നൃത്തരൂപം?

തിരുവാതിര

1330. മൗര്യ കാലഘട്ടത്തിൽ ജില്ലാ ഭരണാധികാരികൾ?

സ്ഥാനിക

Visitor-3488

Register / Login