Questions from ഇന്ത്യാ ചരിത്രം

1351. ഋഗ്വേദത്തിലെ ദേവ മണ്ഡലങ്ങളുടെ എണ്ണം?

10

1352. ആസാദ് ഹിന്ദ് ഫൗജ് ഇന്ത്യൻ നാഷണൽ ആർമി എന്ന് പുനർനാമകരണം ചെയ്തവർഷം?

1943 (സിംഗപ്പൂരിൽ വച്ച്)

1353. ഗുജറാത്തിലെ ഖേദ ജില്ലയിൽ കർഷകർ നടത്തിയ പ്രക്ഷോഭം?

ഖേദാ സത്യാഗ്രഹം (1918)

1354. രബീന്ദ്രനാഥ ടാഗോർ അന്തരിച്ച വർഷം?

1941

1355. ഗവൺമെന്റ് ഉദ്യോഗം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവർക്ക് മാത്രമായി നിജപ്പെടുത്തിയ ഗവർണ്ണർ ജനറൽ?

ഹാർഡിഞ്ച് l

1356. രഘുപതി രാഘവ രാജാറാം എന്ന ഗാനത്തിന് സംഗീതം നല്കിയത്?

വിഷ്ണു ദിഗംബർ പലൂസ്കർ

1357. ദി ലൈഫ് ഓഫ് ലോർഡ് കഴ്സൺ എന്ന പുസ്തകം എഴുതിയത്?

റോണാൾഡ് ഷെ

1358. കണ്വ വംശസ്ഥാപകൻ?

വാസുദേവ കണ്വൻ

1359. ഡച്ചുകാർ ഇന്ത്യയിൽ ആദ്യത്തെ ഫാക്ടറി സ്ഥാപിച്ച സ്ഥലം?

മസൂലി പട്ടണം (1605)

1360. 1918 ലെ ഖേദാ സത്യാഗ്രഹത്തിൽ ഗാന്ധിജിയോടൊപ്പം നേതൃത്വം നൽകിയത്?

സർദാർ വല്ലഭായ് പട്ടേൽ

Visitor-3485

Register / Login