Questions from ഇന്ത്യാ ചരിത്രം

1371. തമിഴ് ഇലിയഡ് എന്നറിയപ്പെടുന്നത്?

ചിലപ്പതികാരം (രചന: ഇളങ്കോവടികൾ )

1372. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് റോയൽ ചാർട്ടർ അനുവദിച്ച ഭരണാധികാരി?

എലിസബത്ത് രാജ്ഞി

1373. സാവിത്രി എന്ന കൃതി രചിച്ചത്?

അരബിന്ദ ഘോഷ്

1374. രണ്ടാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?

വാറൻ ഹേസ്റ്റിങ്ങ്സ്

1375. സംഗീതത്തെക്കുറിച്ച് പരാമർശിക്കുന്ന വേദം?

സാമവേദം

1376. കാദംബരി പൂർത്തിയാക്കിയ ബാണ ഭട്ടന്റെ പുത്രൻ?

ഭൂഷണഭട്ടൻ

1377. അക്ബർ ജനിച്ചത്?

1542 ൽ അമർകോട്ട്

1378. സൈനിക സഹായ വ്യവസ്ഥ (Subsidiary Alliance) കൊണ്ടുവന്ന ഗവർണ്ണർ ജനറൽ?

വെല്ലസ്ലി പ്രഭു (1798)

1379. "സമാപ്തി " എന്ന ചെറുകഥ രചിച്ചത്?

രബീന്ദ്രനാഥ ടാഗോർ

1380. ബ്രഹ്മവിദ്യാ സംഘം എന്ന പേരിൽ അറിയപ്പെടുന്ന സംഘടന?

തിയോസഫിക്കൽ സൊസൈറ്റി

Visitor-3860

Register / Login