Questions from ഇന്ത്യാ ചരിത്രം

1501. ബംഗാൾ വിഭജനം നിലവിൽ വന്നപ്പോഴത്തെ വൈസ്രോയി?

മിന്റോ പ്രഭു

1502. 1945 ൽ സിംല കോൺഫറൻസ് വിളിച്ചുകൂട്ടിയ വൈസ്രോയി?

വേവൽ പ്രഭു

1503. ഇന്ത്യയിൽ ചക്രവർത്തിമാരുടെ ചിത്രത്തോടു കൂടി സ്വർണ്ണ നാണയം പുറത്തിറക്കിയ രാജവംശം?

ബാക്ട്രിയൻ വംശം

1504. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സെക്രട്ടറി?

എ. ഒ ഹ്യൂം

1505. ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കപ്പെടുന്ന ഏക മലയാളി?

ബാരിസ്റ്റർ ജി.പി. പിള്ള

1506. മൗലികാവകാശങ്ങളെപ്പറ്റി ഒരു പ്രമേയം പാസ്സാക്കിയ കോൺഗ്രസ് സമ്മേളനം?

1931 ലെ കറാച്ചി സമ്മേളനം

1507. പഞ്ചാബ് ഭരിച്ച പ്രശസ്തനായ സിഖ് ഭരണാധികാരി?

രാജാ രഞ്ജിത്ത് സിംഗ്

1508. കൃഷ്ണദേവരായരുടെ സദസ്സിലെ വിദൂഷകനായ പണ്ഡിതൻ?

തെന്നാലി രാമൻ

1509. കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ട നിർമ്മിച്ചത്?

ഫ്രാൻസിസ്കോ ഡി അൽമേഡ (1505)

1510. അക്ബറുടെ സൈനിക വിഭാഗ തലവൻ?

മീർ ബക്ഷി

Visitor-3667

Register / Login