Questions from ഇന്ത്യാ ചരിത്രം

1511. ഡാനിഷുകാർ 1620 ൽ ഡാൻസ് ബോർഗ് കോട്ട പണി കഴിപ്പിച്ച സ്ഥലം?

ട്രാൻക്യൂബാർ (തമിഴ്നാട്; ഇപ്പോൾ അറിയപ്പെടുന്നത് : തരങ്കാമ്പാടി)

1512. ഖുദായ് - ഖിത്മത് ഗാർ (ദൈവസേവകരുടെ സംഘം / ചുവന്ന കുപ്പായക്കാർ) എന്ന സംഘടനയ്ക്ക് രൂപം നൽകിയത്?

ഖാൻ അബ്ദുൾ ഗാഫർ ഖാൻ

1513. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്കിയ ബ്രിട്ടീഷ് ഓഫീസർ?

ജനറൽ റെജിനാൾഡ് ഡയർ

1514. കാദംബരി പൂർത്തിയാക്കിയ ബാണ ഭട്ടന്റെ പുത്രൻ?

ഭൂഷണഭട്ടൻ

1515. ചന്ദ്രഗുപ്തൻ പരാജർപ്പെടുത്തിയ ശകരാജാവ്?

രുദ്രസിംഹൻ

1516. തുഹ്ഫത്ത് - ഉൾ - മുവാഹിദ്ദീൻ (Gift to monotheists) എന്ന കൃതി രചിച്ചത്?

രാജാറാം മോഹൻ റോയ്

1517. ഇന്ത്യയിൽ പുരാവസ്തു ഗവേഷണ വകുപ്പ് ആരംഭിക്കാൻ മുൻകൈയെടുത്ത ഗവർണ്ണർ ജനറൽ?

കാനിങ് പ്രഭു

1518. കോഴിക്കോട് നഗരത്തെ ആക്രമിച്ച പോർച്ചുഗീസ് വൈസ്രോയി?

അൽബുക്കർക്ക്

1519. മഹാഭാരത യുദ്ധം നടന്നതായി കരുതപ്പെടുന്ന കുരുക്ഷേത്രം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്?

ഹരിയാന

1520. അശോകൻ കലിംഗരാജ്യം ആക്രമിച്ച വർഷം?

BC 261

Visitor-3676

Register / Login