Questions from ഇന്ത്യാ ചരിത്രം

1531. ഗവൺമെന്റ് ഉദ്യോഗം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവർക്ക് മാത്രമായി നിജപ്പെടുത്തിയ ഗവർണ്ണർ ജനറൽ?

ഹാർഡിഞ്ച് l

1532. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് കൈസർ - ഇ - ഹിന്ദ് പദവി തിരിച്ചു നൽകിയ ദേശീയ നേതാക്കൾ?

ഗാന്ധിജി & സരോജിനി നായിഡു

1533. വെണ്ണക്കല്ലിലെ പ്രണയ കാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

താജ്മഹൽ

1534. പരമഭട്ടാരക മഹാരാജാധിരാജ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഭരണാധികാരി?

പ്രഭാകര വർദ്ധൻ

1535. കാളിദാസന്റെ മഹാ കാവ്യങ്ങൾ?

രഘുവംശം & കുമാരസംഭവം

1536. ഇന്ത്യയിൽ നിന്നും ആദ്യം തിരിച്ചു പോയ യൂറോപ്യൻ ശക്തി?

ഡച്ചുകാർ

1537. താജ് മഹൽ പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി?

ഷാജഹാൻ

1538. 1882 ൽ ലോക്കൽ സെൽഫ് ഗവൺമെന്റ് ആക്റ്റ് പാസ്സാക്കിയ വൈസ്രോയി?

റിപ്പൺ പ്രഭു

1539. ഡോ.ബി.ആർ.അംബേദ്ക്കർ അന്തരിച്ച വർഷം?

1956

1540. ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ ത്രിശ്ശിനാപ്പള്ളിയിൽ നിന്ന് വേദാരണ്യം കടപ്പുറത്തേയ്ക്ക് മാർച്ച് നടത്തിയത്?

സി. രാജഗോപാലാചാരി

Visitor-3399

Register / Login