1551. ചരിത്രകാരൻമാർ 'പരാക്രമി' എന്ന് വിശേഷിപ്പിച്ച മഗധ രാജാവ്?
അജാതശത്രു
1552. ഗാന്ധിജി ഉപ്പു സത്യഗ്രഹ യാത്ര ആരംഭിച്ചത്?
1930 മാർച്ച് 12 ന് (സബർമതി ആശ്രമത്തിൽ നിന്നും ദണ്ഡി കടപ്പുറത്തേയ്ക്ക്)
1553. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായിരുന്ന തുറമുഖം?
ലോത്തൽ
1554. മുസ്ലീം ലീഗ് രൂപീകൃതമായ വർഷം?
1906 ഡിസംബർ 30
1555. വർദ്ധമാന മഹാവീരന് ജ്ഞാനോദയം ലഭിച്ച സ്ഥലം?
ജുംബി ഗ്രാമം (രജുപാലിക നദീതീരത്ത് സാല വൃക്ഷ ചുവട്ടിൽ വച്ച്)
1556. പ്രസിദ്ധ ശ്വേതംബര സന്യാസി?
സ്ഥൂല ബാഹു
1557. ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം?
രണ്ടാം വട്ടമേശ സമ്മേളനം (1931; ലണ്ടൻ)
1558. അൽ ഹിലാൽ നിരോധിക്കപ്പെട്ട വർഷം?
1914
1559. പ്രവിശ്യകളിലെ ദ്വിഭരണത്തെ കുറിച്ച് പഠിക്കാൻ നിയമിതമായ കമ്മിറ്റി?
മുധിമാൻ കമ്മിറ്റി
1560. ഷേർഷാ പുറത്തിറക്കിയ ചെമ്പ് നാണയം?
ദാം