Questions from ഇന്ത്യാ ചരിത്രം

1571. ഒന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന കാലഘട്ടം?

1746 - 48

1572. ഇന്ത്യയിൽ പൂർണ്ണ പത്ര സ്വാതന്ത്ര്യം അനുവദിച്ച ഗവർണ്ണർ ജനറൽ?

ചാൾസ് മെറ്റ്കാഫ്

1573. മേയോ കോളേജ്‌ സ്ഥിതി ചെയ്യുന്നത്?

അജ്മീർ

1574. ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചു ഗവർണ്ണർ?

ഡ്യൂപ്ലേ

1575. 1857ലെ വിപ്ലവത്തിന്റെ ഡൽഹിയിലെ നേതാക്കൾ?

ജനറൽ ബക്ത് ഖാൻ & ബഹദൂർ ഷാ II

1576. സിവിൽ നിയമലംഘന പ്രസ്ഥാനം താല്കാലികമായി നിർത്തിവയ്ക്കാൻ കാരണം?

ഗാന്ധി ഇർവിൻ ഉടമ്പടി (1931)

1577. പരന്തരൻ [ കോട്ടകൾ തകർക്കുന്നവൻ ] എന്ന പേരിൽ അറിയപ്പെട്ടിരുന്ന ദൈവം?

ഇന്ദ്രൻ

1578. 1857 ലെ വിപ്ലവത്തെ " ആദ്യത്തേതുമല്ല ദേശീയ തലത്തിലുള്ള സ്വാതന്ത്ര്യ സമരവുമല്ല " എന്ന് പറഞ്ഞത്?

ആർ.സി മജുംദാർ

1579. ഫിറോസ് ഷാ കോട്ല പട്ടണം പണി കഴിപ്പിച്ച ഭരണാധികാരി?

ഫിറോസ് ഷാ തുഗ്ലക്

1580. ക്ലമന്റ് ആറ്റ്ലി ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുമ്പോൾ വൈസ്രോയി?

വേവൽ പ്രഭു

Visitor-3306

Register / Login