1591. അലിഗഢ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?
സയ്യിദ് അഹമ്മദ് ഖാൻ
1592. പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം?
1929 ലെ ലാഹോർ സമ്മേളനം (അദ്ധ്യക്ഷൻ: ജവഹർലാൽ നെഹൃ)
1593. ഋഗ്വേദമന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതൻമാർ അറിയപ്പെട്ടിരുന്നത്?
ഹോത്രി പുരോഹിതർ
1594. ജ്യാതി വ്യവസ്ഥയെ ന്യായീകരിച്ചതിന്റെ പേരിൽ മനുസ്മൃതി കത്തിച്ച നേതാവ്?
ഡോ.ബി.ആർ.അംബേദ്ക്കർ
1595. ദ ബുദ്ധ ആന്റ് ദ കാൾ മാക്സ് എന്ന കൃതിയുടെ കർത്താവ്?
ഡോ.ബി.ആർ.അംബേദ്ക്കർ
1596. "പോസ്റ്റാഫീസ് " എന്ന കൃതിയുടെ കർത്താവ്?
രബീന്ദ്രനാഥ ടാഗോർ
1597. ഇന്ത്യയിൽ വൈസ്രോയി നിയമനത്തിന് കാരണം?
1858 ലെ ബ്രിട്ടീഷ് രാജ്ഞിയുടെ വിളംബരം
1598. കോവലന്റെയും കണ്ണകിയുടേയും കഥ പറയുന്ന സംഘ കാല കൃതി?
ചിലപ്പതികാരം
1599. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ വിദേശി?
ജോർജ്ജ് യൂൾ (1888; അലഹബാദ് സമ്മേളനം)
1600. ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 ന് ജന്മദിനുള്ള മറ്റൊരു സ്വാതന്ത്ര്യ സമര സേനാനി?
ലാൽ ബഹദൂർ ശാസ്ത്രി