Questions from ഇന്ത്യാ ചരിത്രം

1501. ദത്തവകാശ നിരോധന നയത്തിലൂടെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ആദ്യനാട്ടുരാജ്യം?

സത്താറ (1848)

1502. ബുദ്ധമത സ്വാധീനം വ്യക്തമാക്കുന്ന സംഘ കാല കൃതി?

മണിമേഖല

1503. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ യൂണിഫോം ഖാദിയായി തീർന്ന വർഷം?

1921

1504. ഇന്ത്യൻ ധനതത്വശാസ്ത്രത്തിന്റെ പിതാവ്?

ദാദാഭായി നവറോജി

1505. ബംഗാളിലെ മതാചാര്യന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപം?

സന്യാസി ഫക്കീർ കലാപം

1506. സംഘ കാലഘട്ടത്തിലെ യുദ്ധദേവത?

കൊറ്റെവൈ

1507. ഗുജറാത്തിലെ ബോഗ് വ നദിക്കരയിൽ സ്ഥിതി ചെയ്തിരുന്ന സിന്ധൂനദിതട സംസ്ക്കാരം?

ലോത്തൽ

1508. ചോളന്മാരുടെ തലസ്ഥാനം?

തഞ്ചാവൂർ

1509. ഇന്ത്യയിൽ ഒരു പബ്ലിക് സർവ്വീസ് കമ്മീഷന് ആദ്യമായി രൂപം നൽകിയത്?

ഡഫറിൻ പ്രഭു

1510. "അത് എന്റെ അമ്മയാണ് " എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

ഭഗവത് ഗീത

Visitor-3454

Register / Login