Questions from ഇന്ത്യാ ചരിത്രം

1531. മഹാവിഷ്ണുവിന്റെ അവസാനത്തെ അവതാരം?

കൽക്കി

1532. തിരുവള്ളുവർ പ്രതിമ സ്ഥിതി ചെയ്യുന്നത്?

കന്യാകുമാരി

1533. ഗാന്ധിജിയെകുറിച്ച് വള്ളത്തോൾ എഴുതിയ കവിത?

എന്റെ ഗുരുനാഥൻ

1534. മുഹമ്മദ് ഗോറി ഇന്ത്യയിൽ ആദ്യം പിടിച്ചടക്കിയ സ്ഥലം?

മുൾട്ടാൻ ( പാക്കിസ്ഥാൻ)

1535. ഭാരതത്തിലെ ആദ്യ ചക്രവർത്തിയായി കണക്കാക്കപ്പെടുന്നത്?

ചന്ദ്രഗുപ്ത മൗര്യൻ

1536. രണ്ടാം ആംഗ്ലോ മറാത്താ യുദ്ധം നടന്നത്?

1803 - 1805

1537. ഹാരപ്പൻ ജനതയുടെ എഴുത്ത് ലിപി?

ചിത്ര ലിപി (pictographic)

1538. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെട്ട ഗുപ്ത രാജാവ്?

സമുദ്രഗുപ്തൻ

1539. സ്വാമി ദയാനന്ദ സരസ്വതിയുടെ യഥാർത്ഥ പേര്?

മൂൽ ശങ്കർ

1540. ശിവജിയുടെ സൈനിക തലവൻ അറിയിപ്പട്ടിരുന്നത്?

സേനാപതി

Visitor-3089

Register / Login