Questions from ഇന്ത്യാ ചരിത്രം

1651. ആയിരം തൂണുകളുടെ കൊട്ടാരം പണി കഴിപ്പിച്ച ഭരണാധികാരി?

അലാവുദ്ദീൻ ഖിൽജി

1652. മറാത്താ സാമ്രാജ്യത്തിന് അന്ത്യം കുറിച്ച യുദ്ധം?

മൂന്നാം പാനിപ്പട്ട് യുദ്ധം (1761 ൽ അഹമ്മദ് ഷാ അബ്ദാലിയും മറാത്തികളും തമ്മിൽ)

1653. അക്ബറുടെ സൈനിക സമ്പ്രദായം?

മാൻസബ്ദാരി

1654. സാരാനാഥിലെ അശാകസ്തംഭം സ്ഥാപിച്ചത്?

അശോകൻ

1655. മുദ്രാവാക്യം എന്ന നിലയിൽ ഇൻക്വിലാബ് സിന്ദാബാദ് ആദ്യമായി ഉപയോഗിച്ചത്?

ഭഗത് സിംഗ്

1656. കോൺഗ്രസിന്റെ ശതാബ്ദി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്?

രാജീവ് ഗാന്ധി (1985)

1657. ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ച രാജാവ്?

ക്രിസ്റ്റ്യൻ IV

1658. ആൾ ഇന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്?

ലാലാ ലജ്പത് റായ്

1659. 1901 ലെ കൽക്കത്താ കേൺഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ?

ദിൻഷാ ഇ വാച്ചാ

1660. കുതിരയ്ക്ക് ചാപ്പ കുത്തുന്ന സമ്പ്രദായം നടപ്പാക്കിയ ഭരണാധികാരി?

ഷേർഷാ

Visitor-3069

Register / Login