Questions from ഇന്ത്യാ ചരിത്രം

1661. രണ്ടാം മൈസൂർ യുദ്ധത്തിനുള്ള പ്രധാന കാരണം?

ബ്രിട്ടീഷുകാരുടെ മാഹി ആക്രമണം

1662. ഇരുപത്തിയൊമ്പതാം വയസ്സിൽ ബുദ്ധന്റെ നാടുവിടൽ അറിയപ്പെടുന്നത്?

മഹാഭിനിഷ്ക്രമണ

1663. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം?

ചമ്പാരൻ സത്യാഗ്രഹം (1917)

1664. ബുദ്ധമതത്തിന്‍റെ ഔദ്യോഗിക ഭാഷ?

പാലി

1665. ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിന്റെ ഭാഗമായി ഫ്രഞ്ചുകാർക്ക് തിരികെ ലഭിച്ച നോർത്ത് അമേരിക്കയിലെ പ്രദേശം?

ലൂയിസ് ബർഗ്ഗ്

1666. ഹുമയൂണിന്റെ ശവകുടീരം നിർമ്മിച്ച ശില്പി?

മിറാഖ് മിർസാ ഗിയാസ്

1667. ഹാൽഡിഘട്ട് യുദ്ധത്തിൽ അക്ബർ പരാജയപ്പെടുത്തിയ മേവാറിലെ രജപുത്ര രാജാവ്?

മഹാറാണാ പ്രതാപ്

1668. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ വെങ്കല പ്രതിമ " കണ്ടെത്തിയ സ്ഥലം?

മോഹൻ ജൊദാരോ

1669. ഷേർഷാ പുറത്തിറക്കിയ സ്വർണ്ണ നാണയം?

മൊഹർ

1670. 1907 ൽ ജർമ്മനിയിലെ സ്റ്റട്ട്ഗർട്ടിൽ ഇന്ത്യൻ പതാക ഉയർത്തിയ വനിത?

മാഡം ബിക്കാജി കാമ

Visitor-3451

Register / Login