Questions from ഇന്ത്യാ ചരിത്രം

1731. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ വെങ്കല പ്രതിമ " കണ്ടെത്തിയ സ്ഥലം?

മോഹൻ ജൊദാരോ

1732. ഐഫോളോ മഹാത്മ എന്ന കൃതി രചിച്ചത്?

കെ.എം. മുൻഷി

1733. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്?

മഹാദേവ് ദേശായി

1734. 1540 ൽ ഹുമയൂണിനെ പരാജയപ്പെടുത്തി സൂർവംശം സ്ഥാപിച്ചത്?

ഷേർഷാ സൂരി

1735. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്കിയ ബ്രിട്ടീഷ് ഓഫീസർ?

ജനറൽ റെജിനാൾഡ് ഡയർ

1736. കേന്ദ്രത്തിൽ ദ്വിഭരണം (Diarchy)വ്യവസ്ഥ ചെയ്ത നിയമം?

1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്

1737. ജൈനമതം രണ്ടായി പിരിഞ്ഞ സമ്മേളനം?

ഒന്നാം സമ്മേളനം

1738. ശ്രീരാമകൃഷ്ണ പരമഹംസർ സമാധിയായ വർഷം?

1896 ആഗസ്റ്റ് 16

1739. ശ്രീകൃഷ്ണൻ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമാണ്?

9

1740. ബാബറിനെ തുടർന്ന് അധികാരത്തിലെത്തിയ മുഗൾ രാജാവ്?

ഹുമയൂൺ

Visitor-3273

Register / Login