Questions from ഇന്ത്യാ ചരിത്രം

1891. കാഞ്ചി കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ച പല്ലവരാജാവ്?

നരസിംഹവർമ്മൻ ll

1892. "പ്ലാസി ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിത്തറയിട്ടു അമൃതസർ അത് ഇളക്കിയിരിക്കുന്നു" എന്ന് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് പ്രതികരിച്ചത്?

ഗാന്ധിജി

1893. സരോജിനി നായിഡുവിനെ ഇന്ത്യയുടെ വാനമ്പാടി എന്ന് വിശേഷിപ്പിച്ചത്?

ഗാന്ധിജി

1894. സ്റ്റാറ്റിസ്റ്റിക്കൽ സർവ്വേ ഓഫ് ഇന്ത്യ സ്ഥാപിച്ചത്?

മേയോ പ്രഭു

1895. ചൈനയിലേയ്ക്ക് ദൂതൻമാരെ അയച്ച പല്ലവരാജാവ്?

നരസിംഹവർമ്മൻ ll

1896. മനുസ്മൃതി രചിക്കപ്പെട്ടത്?

സുംഗ ഭരണ കാലം

1897. തപാൽ സ്റ്റാമ്പിലൂടെ അദരിക്കപ്പെട്ട ആദ്യ ഇന്ത്യൻ ചക്രവർത്തി?

ചന്ദ്രഗുപ്ത മൗര്യൻ

1898. ഹരിയാനയിലെ ഹിസാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിന്ധൂനദിതട കേന്ദ്രം?

ബനാവലി

1899. സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം?

1929 ലെ ലാഹോർ സമ്മേളനം

1900. ഡോ.ബി.ആർ.അംബേദ്ക്കർ അന്തരിച്ച വർഷം?

1956

Visitor-3608

Register / Login