Questions from ഇന്ത്യാ ചരിത്രം

1911. ഗണപതിയുടെ വാഹനം?

എലി

1912. ഉദ്ദം സിങിനെ തൂക്കിലേറ്റിയ വർഷം?

1940 ജൂലൈ 31

1913. ആൾ ഇന്ത്യാ മുഹമ്മദൻ എഡ്യൂക്കേഷണൽ കോൺഫറൻസ് സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ്?

സയ്യിദ് അഹമ്മദ് ഖാൻ

1914. 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടിന് കാരണമായി തീർന്ന വട്ടമേശ സമ്മേളനം?

മൂന്നാം വട്ടമേശ സമ്മേളനം (1932)

1915. ഇന്ത്യയിൽ കടൽമാർഗ്ഗം കച്ചവടത്തിനെത്തിയ ആദ്യ യൂറോപ്യൻമാർ?

പോർച്ചുഗീസുകാർ

1916. രാജധികാരം ദൈവദത്തമാണ് എന്ന് വിശ്വസിച്ച ഭരണാധികാരി?

ഗിയാസുദ്ദീൻ ബാൽബൻ

1917. മഹാഭാരതത്തിന്‍റെ ഹൃദയം എന്നറിയപ്പെടുന്നത്?

ഭഗവത് ഗീത

1918. അഭിമന്യുവിന്‍റെ ധനുസ്സ്?

രൗദ്രം

1919. കൃഷ്ണദേവരായരുടെ സദസ്സിലെ വിദൂഷകനായ പണ്ഡിതൻ?

തെന്നാലി രാമൻ

1920. ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സെൻസസ് നടപ്പിലാക്കിയ വൈസ്രോയി?

റിപ്പൺ പ്രഭു (1881)

Visitor-3009

Register / Login