Questions from ഇന്ത്യാ ചരിത്രം

1931. പഞ്ചാബിലെ കർഷകർ ബ്രിട്ടീഷ് ഭരണത്തിനും ഭൂപ്രഭുക്കൻമാർക്കുമെതിരെ നടത്തിയ കലാപം?

കൂക കലാപം (1863 - 72)

1932. ഇന്ത്യയിൽ പോർച്ചുഗീസ് കോളനിവൽക്കരണത്തിന് നേതൃത്വം നല്കിയ വൈസ്രോയി?

അൽബുക്കർക്ക്

1933. ആദി വേദം എന്നറിയപ്പെടുന്നത്?

ഋഗ്വേദം

1934. ഗുപ്ത കാലഘട്ടത്തിൽ വ്യാപാരികളിൽ നിന്നും പിരിച്ചിരുന്ന നികുതി?

ശുൽക്കം

1935. ബുദ്ധന് പരി നിർവാണം സംഭവിച്ചത്?

കുശി നഗരം (BC 483; വയസ് : 80)

1936. മഹാഭാരത യുദ്ധം നടന്നതായി കരുതപ്പെടുന്ന കുരുക്ഷേത്രം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്?

ഹരിയാന

1937. 1875 ൽ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചത്?

സയ്യിദ് അഹമ്മദ് ഖാൻ

1938. ശിവന്റെ വാഹനം?

കാള

1939. ബ്രാഹ്മണർ തങ്ങളുടെ രക്ഷാ ദേവനായി കരുതിയിരുന്നത്?

സോമദേവ

1940. മൂന്നാം ബുദ്ധമത സമ്മേളനം നടത്തിയ രാജാവ്?

അശോകൻ (BC 250 )

Visitor-3129

Register / Login