Questions from ഇന്ത്യാ ചരിത്രം

1941. തുസുകി - ഇ- ബാബറി പേർഷ്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്ത വ്യക്തി?

അബ്ദുൾ റഹ്മാൻ ഖാൻ

1942. ഒന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന കാലഘട്ടം?

1746 - 48

1943. ഇന്ത്യയിൽ കാർഷിക വാണിജ്യ വകുപ്പുകൾ ആരംഭിച്ചത്?

മേയോ പ്രഭു

1944. പ്രത്യേക രാഷ്ട്രവാദം ഉന്നയിച്ച മുസ്ലിം ലീഗ് സമ്മേളനം?

1930 ലെ അലഹബാദ് സമ്മേളനം

1945. ദശരഞ്ചയുദ്ധത്തെ ക്കുറിച്ച് പ്രതിപാദിക്കുന്ന ഋഗ്വേദത്തിലെ മണ്ഡലം?

ഏഴാം മണ്ഡലം

1946. ബഹദൂർ ഷാ II ന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

റംഗൂൺ

1947. 1929 ലെ പൂർണ്ണ സ്വരാജ് പ്രഖ്യാപനത്തെ തുടർന്ന് ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ചത്?

1930 ജനുവരി 26

1948. സ്വരാജ് പാർട്ടിയുടെ ആദ്യ പ്രസിഡന്റ്?

സി.ആർ. ദാസ്

1949. സൈമൺ കമ്മീഷൻ ചെയർമാൻ?

ജോൺ സൈമൺ

1950. ജവഹർലാൽ നെഹൃ പങ്കെടുത്ത ആദ്യ lNC സമ്മേളനം?

ബങ്കിംപുർ സമ്മേളനം (1912)

Visitor-3415

Register / Login