1961. ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തിയ കോൺഗ്രസ് സമ്മേളനം?
1929 ലെ ലാഹോർ സമ്മേളനം (1929 ഡിസംബർ 31)
1962. ജൈനമതത്തിലെ ത്രിരത്നങ്ങൾ?
ശരിയായ വിശ്വാസം; ശരിയായ ജ്ഞാനം; ശരിയായ പ്രവൃത്തി
1963. പവ്നാർ ആശ്രമത്തിലെ സന്യാസി?
വിനോബ ഭാവെ
1964. മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്നത്?
ഗോപാലകൃഷ്ണ ഗോഖലെ
1965. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ചെമ്പിൽ തീർത്ത ആന " കണ്ടെത്തിയ സ്ഥലം?
ദിംബാദ് [ ദെയ് മാബാദ് ]
1966. നീലം തോട്ടങ്ങളിലെ തൊഴിലാളികളെ പാശ്ചാത്യ ചൂഷണത്തിൽ നിന്ന് രക്ഷിക്കുന്നതിന് നടന്ന പ്രക്ഷോഭം?
ചമ്പാരൻ സത്യാഗ്രഹം (1917)
1967. ഡ്യൂക്ക് ഓഫ് വെല്ലിംങ്ടൺ എന്നറിപ്പെട്ടത്?
ആർതർ വെല്ലസ്ലീ പ്രഭു
1968. കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി ആരംഭിച്ച നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ച ഉടമ്പടി?
പൂനാ ഉടമ്പടി (ഗാന്ധിജിയും അംബേദ്കറും തമ്മിൽ; 1932)
1969. അശോകനെ ബുദ്ധമതം സ്വീകരിക്കാൻ പ്രേരിപ്പിച്ച ബുദ്ധമത സന്യാസി?
ഉപഗുപ്തൻ (നിഗ്രോദ)
1970. ഡൽഹി ആദ്യമായി കോൺഗ്രസ് സമ്മേളന വേദിയായ വർഷം?
1918