Questions from ഇന്ത്യാ ചരിത്രം

1971. ആദ്യത്തെ കോൺഗ്രസ് - മുസ്ലീംലീഗ് സംയുക്ത സമ്മേളനം നടന്നത്?

1916 (ലക്നൗ സമ്മേളനം)

1972. മഗധയുടെ ആദ്യ തലസ്ഥാനം?

രാജഗൃഹം (ഗിരിവ്രജ)

1973. ഗാന്ധിജിയുടെ ആത്മീയ ഗുരു?

ലിയോ ടോൾസ്റ്റോയി

1974. സ്വർണ്ണ നാണയങ്ങൾക്ക് പകരം ചെമ്പ് നാണയങ്ങൾ പ്രചരിപ്പിച്ച ഭരണാധികാരി?

മുഹമ്മദ് ബിൻ തുഗ്ലക്

1975. ബ്രിട്ടീഷ് ഗവൺമെന്റ് നിരോധിച്ച രണ്ടാമത്തെ കോൺഗ്രസ് സമ്മേളനം?

1933 ലെ കൽക്കത്താ സമ്മേളനം

1976. ഇന്ത്യൻ കവികളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന കവി?

കാളിദാസൻ

1977. ശ്രീബുദ്ധന്‍റെ കുതിര?

കാന്തക

1978. മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ ( 1761) മറാത്ത സൈന്യത്തിന് നേതൃത്വം നൽകിയത്?

സദാശിവറാവു

1979. ബുദ്ധമതത്തിന്റെ സർവ്വവിജ്ഞാനകോശം എന്നറിയപ്പെടുന്ന ഗ്രന്ഥം?

അഭിധർമ്മ കോശ (രചന: വസു ബന്ധു)

1980. രണ്ടും മൂന്നും വട്ടമേശ സമ്മേളന സമയത്തെ ഇന്ത്യൻ വൈസ്രോയി?

വെല്ലിംഗ്ടൺ പ്രഭു

Visitor-3330

Register / Login