Questions from ഇന്ത്യാ ചരിത്രം

1981. ഗാന്ധിജിയെ അർദ്ധനഗ്നനായ ഫക്കീർ എന്ന് വിശേഷിപ്പിച്ചത്?

വിൻസ്റ്റൺ ചർച്ചിൽ

1982. ഒന്നാം വട്ടമേശ സമ്മേളന സമയത്തെ ഇന്ത്യൻ വൈസ്രോയി?

ഇർവിൻ പ്രഭു

1983. ഇന്ത്യൻ പീനൽ കോഡ് (lPC) പാസ്സാക്കിയ വൈസ്രോയി?

കാനിംഗ് പ്രഭു (1860)

1984. ബുദ്ധമതത്തിന്റെ ഔദ്യോഗിക ഭാഷ?

പാലി

1985. ഇന്ത്യയിലെ പ്രധാന ഫ്രഞ്ച് താവളങ്ങൾ?

മാഹി; കാരയ്ക്കൽ; യാനം; ചന്ദ്രനഗർ

1986. സംഖ്യാ ദർശനത്തിന്‍റെ കർത്താവ്?

കപിലൻ

1987. സെമീന്ദാരി സമ്പ്രദായം എന്നറിയപ്പെടുന്നത്?

ശാശ്വത ഭൂനികുതി വ്യവസ്ഥ

1988. ഗിയാസുദ്ദീൻ തുഗ്ലക് പണി കഴിപ്പിച്ച നഗരം?

തുഗ്ലക്കാബാദ്

1989. ജൂൺ തേർഡ് പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി?

മൗണ്ട് ബാറ്റൺ പദ്ധതി

1990. കനിഷ്കൻ സ്വീകരിച്ച ബുദ്ധമതം?

മഹായാനം

Visitor-3480

Register / Login