Questions from ഇന്ത്യാ ചരിത്രം

1921. ഇൽത്തുമിഷിനു ശേഷം അധികാരമേറ്റ വനിത?

റസിയ സുൽത്താന

1922. ഇന്ത്യയിൽ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ്?

റിപ്പൺ പ്രഭു

1923. ശിവജിയുടെ വിദേശകാര്യ മന്ത്രി അറിയിപ്പട്ടിരുന്നത്?

സുമന്ത്

1924. മാമല്ലപുരം (മഹാബലിപുരം) സ്ഥിതി ചെയ്യുന്ന നദീതീരം?

പാലാർ നദി

1925. കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തെ അവധിക്കാല വിനോദ പരിപാടി എന്ന് കളിയാക്കിയത്?

ബാലഗംഗാധര തിലകൻ

1926. പരമഭട്ടാരക മഹാരാജാധിരാജ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഭരണാധികാരി?

പ്രഭാകര വർദ്ധൻ

1927. ഓടി വിളയാട് പാപ്പാ എന്ന ഗാനം രചിച്ചത്?

സുബ്രമണ്യ ഭാരതി

1928. ഷാജഹാൻ നിർമ്മിച്ച പുതിയ തലസ്ഥാനം?

ഷാജഹാനാബാദ് (ഡൽഹി)

1929. ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ 150 - വാർഷികം ആഘോഷിച്ച വർഷം?

2007

1930. 1858 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് പാർലമെന്റിൽ അവതരിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?

പാൽമേഴ്സ്റ്റൺ പ്രഭു

Visitor-3354

Register / Login