Questions from ഇന്ത്യാ ചരിത്രം

1901. ഖുദായ് - ഖിത്മത് ഗാർ (ദൈവസേവകരുടെ സംഘം / ചുവന്ന കുപ്പായക്കാർ) എന്ന സംഘടനയ്ക്ക് രൂപം നൽകിയത്?

ഖാൻ അബ്ദുൾ ഗാഫർ ഖാൻ

1902. ഗുപ്ത സാമ്രാജ്യത്തെ ബ്രാഹ്മണരുടെ ഭൂമി എന്ന് വിശേഷിപ്പിച്ചത്?

ഫാഹിയാൻ

1903. വിജയനഗര സാമ്രാജ്യം സ്ഥിതി ചെയ്ത നദീതീരം?

തുംഗഭദ്ര

1904. രഘുപതി രാഘവ രാജാറാം എന്ന ഗാനത്തിന് സംഗീതം നല്കിയത്?

വിഷ്ണു ദിഗംബർ പലൂസ്കർ

1905. സ്ത്രീകളെ അംഗരക്ഷകരാക്കിയ ആദ്യ മൗര്യ ചക്രവർത്തി?

ചന്ദ്രഗുപ്ത മൗര്യൻ

1906. ആര്യ സമാജത്തിന്റെ ആസ്ഥാനം?

ബോംബെ (സ്ഥാപിച്ചത്: 1875 ൽ സ്വാമി ദയാനന്ദ സരസ്വതി)

1907. ചോള രാജ വംശസ്ഥാപകൻ?

വിജയാലയ

1908. ഇംഗ്ലി ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്?

1600 ഡിസംബർ 31

1909. പവലിയൻ തകർന്നു വീണു മരിച്ച തുഗ്ലക് ഭരണാധികാരി?

ഗിയാസ്സുദ്ദീൻ തുഗ്ലക്

1910. മൂന്നാം ആംഗ്ലോ മറാത്താ യുദ്ധത്തിൽ ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ഇന്ത്യൻ പ്രദേശം?

പൂനെ

Visitor-3674

Register / Login