Questions from ഇന്ത്യാ ചരിത്രം

191. ഷാജഹാനെ തുറങ്കിലടച്ച സ്ഥലം?

ആഗ്ര കോട്ടയിലെ മുസമ്മാൻ ബുർജ് എന്ന ഗോപുരത്തിൽ

192. ഇന്ത്യയിലെ ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പിതാവ്?

വില്യം ബെന്റിക്ക് പ്രഭു

193. സ്വാമി വിവേകാനന്ദൻ ന്യൂയോർക്കിൽ സ്ഥാപിച്ച സംഘടന?

വേദാന്ത സൊസൈറ്റി ഓഫ് ന്യൂയോർക്ക് (1894)

194. രബീന്ദ്രനാഥ ടാഗോർ രചിച്ച ബംഗ്ലാദേശിന്റെ ദേശീയഗാനം?

അമർ സോനാ ബംഗ്ലാ

195. ഹിന്ദി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക ഭാഷയായി തിരഞ്ഞെടുത്ത സമ്മേളനം?

1925 ലെ കാൺപൂർ സമ്മേളനം

196. അബ്ദുൾ കലാം ആസാദ് ജനിച്ചത്?

മക്ക (1888)

197. "ദി ബ്രോക്കൺ വിംഗ്സ് " എന്ന കൃതി രചിച്ചത്?

സരോജിനി നായിഡു

198. മയൂര സിംഹാസനം നിർമ്മിച്ച മുഗൾ ചക്രവർത്തി?

ഷാജഹാൻ

199. സിഖുകാരുടെ പുണ്യ ഗ്രന്ഥം?

ഗുരു ഗ്രന്ഥസാഹിബ് ( ക്രോഡീകരിച്ചത്: ഗുരു അർജ്ജുൻ ദേവ് )

200. രബീന്ദ്രനാഥ ടാഗോറിന്റെ ആദ്യ ചെറുകഥ?

ഭിഖാരിണി

Visitor-3059

Register / Login