2011. നേതാജി എന്ന് സുഭാഷ് ചന്ദ്രബോസിനെ അഭിസംബോധന ചെയ്തത്?
ഗാന്ധിജി
2012. Why l am an Athiest എന്ന കൃതി രചിച്ചത്?
ഭഗത് സിംഗ്
2013. മുഗൾ വംശത്തിലെ അവസാന ചക്രവർത്തിയായി കണക്കാക്കപ്പെടുന്നത്?
ഔറംഗസീബ്
2014. ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിലെ ആദ്യത്തെ സൈനിക കലാപം?
വെല്ലൂർ കലാപം (1806)
2015. ചാലൂക്യ വംശത്തിന്റെ തലസ്ഥാനം?
: വാതാപി
2016. ഗുജറാത്തിയിൽ ഗാന്ധിജിയുടെ ആത്മകഥയുടെ പേര്?
സത്യാന പ്രയോഗോ
2017. ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി മലയാളത്തിൽ എഴുതിയത്?
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
2018. ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച സമരം?
ക്വിറ്റ് ഇന്ത്യാ സമരം (1942)
2019. ഗാന്ധിജിയുടെ നിർദ്ദേശാനുസരണം ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ വംശജർ രൂപം കൊടുത്ത സംഘടന?
നേറ്റാൾ ഇന്ത്യൻ കോൺഗ്രസ് (1894)
2020. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ?
സച്ചിദാനന്ദ സിൻഹ