Questions from ഇന്ത്യാ ചരിത്രം

2031. ചോളന്മാരുടെ പ്രധാന തുറമുഖ പട്ടണം?

കാവേരിപും പട്ടണം

2032. ശിവജിയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന മന്ത്രിസഭ?

അഷ്ടപ്രധാൻ

2033. അത്തനേഷിയസ് നികേതിൻ രചിച്ച പ്രസിദ്ധ കൃതി?

വോയേജ് ടു ഇന്ത്യ

2034. ജയ്ഹിന്ദ് എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്?

സുഭാഷ് ചന്ദ്രബോസ്

2035. ഷഹിദ് - ഇ - അസം എന്നറിയപ്പെട്ടത്?

ഭഗത് സിംഗ്

2036. ബംഗാൾ വിഭജിച്ചതെന്ന്?

1905 ജൂലൈ 20

2037. ഇന്ത്യയിലെ ആദ്യ ഹൈക്കോടതി സ്ഥാപിക്കപ്പെട്ടത്?

കൊൽക്കത്ത (1862; വൈസ്രോയി: എൽഗിൻ പ്രഭു)

2038. ശിവജിയുമായി നിരന്തരം യുദ്ധത്തിലേർപ്പെട്ട മുഗൾ ചക്രവർത്തി?

ഔറംഗസീബ്

2039. സോമരസത്തെ [ മദ്യം ] ക്കുറിച്ച് പ്രതിപാദിക്കുന്ന ഋഗ്വേദത്തിലെ മണ്ഡലം?

ഒൻപതാം മണ്ഡലം

2040. Iron & Blood നയം സ്വീകരിച്ച അടിമ വംശ ഭരണാധികാരി?

ഗിയാസുദ്ദീൻ ബാൽബൻ

Visitor-3804

Register / Login