2021. ഇന്ത്യൻ കൗൺസിൽ ആക്റ്റ് 1909 പാസാക്കിയ വൈസ്രോയി?
മിന്റോ പ്രഭു (മിന്റോ മോർലി ഭരണ പരിഷ്കാരം)
2022. ഓണത്തെക്കുറിച്ച് പരാമർശിക്കുന്ന സംഘ കാല കൃതി?
മധുരൈ കാഞ്ചി
2023. ബുദ്ധമതത്തിലെ അടിസ്ഥാന തത്വങ്ങൾ അറിയപ്പെടുന്നത്?
ആര്യ സത്യങ്ങൾ
2024. നിസ്സഹകരണ പ്രസ്ഥാനത്തെ തുടർന്ന് പ്രാക്ടീസ് ഉപേക്ഷിച്ച പ്രഗത്ഭ അഭിഭാഷകർ?
ചിത്തരഞ്ജൻ ദാസ്; മോത്തിലാൽ നെഹൃ; രാജേന്ദ്രപ്രസാദ്
2025. വേദകാലഘട്ടത്തിൽ മരണത്തിന്റെ ദേവനായി കണക്കാക്കിയിരുന്നത്?
യമൻ
2026. തകർന്ന ബാങ്കിൽ മാറാൻ നൽകിയ കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?
ക്രിപ്സ് മിഷൻ
2027. ഗൗതമ ബുദ്ധന്റെ പിതാവ്?
ശുദ്ധോദന രാജാവ് [ കപില വസ്തുവിലെ രാജാവ് ]
2028. ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ടിപ്പു സുൽത്താന്റെ വാൾ ഇന്ത്യയിൽ തിരികെ കൊണ്ടുവന്നത്?
വിജയ് മല്യ
2029. കാശ്മീരിലെ അക്ബർ എന്ന് വിളിക്കപ്പെടുന്നത്?
സൈനുൽ ആബിദീൻ
2030. മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ ( 1761) മറാത്ത സൈന്യത്തിന് നേതൃത്വം നൽകിയത്?
സദാശിവറാവു