2011. ഇന്ത്യാക്കാർ സൈമൺ കമ്മീഷനെ ബഹിഷ്കരിക്കാൻ കാരണം?
കമ്മീഷനിൽ ഇന്ത്യക്കാർ ഇല്ലാതിരുന്നതിനാൽ
2012. വിനയപീഠികയുടെ കർത്താവ്?
ഉപാലി
2013. വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം കൊച്ചിയിൽ നിന്നും പോർച്ചുഗീസിലേയ്ക്ക് കൊണ്ടുപോയ വർഷം?
1539
2014. "അഗ്നി മീളേ പുരോഹിതം " എന്ന് ആരംഭിക്കുന്ന വേദം?
ഋഗ്വേദം
2015. ദത്തവകാശ നിരോധന നയം നിർത്തലാക്കിയ ഗവർണ്ണർ ജനറൽ?
കാനിംഗ് പ്രഭു (1859)
2016. സ്വാതന്ത്ര്യത്തിനു മുമ്പ് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കോൺഗ്രസ് പ്രസിഡന്റായത്?
മൗലാനാ അബ്ദുൾ കലാം ആസാദ് (1940 - 46)
2017. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യാക്കാർ?
ഡോ.ബി.ആർ. അംബേദ്കർ & തേജ് ബഹാദൂർ സാപ്രു
2018. "ആശയാണ് എല്ലാ ദുഖങ്ങളുടേയും മൂലകാരണം " എന്ന് പ്രതിപാദിക്കുന്ന മതം?
ബുദ്ധമതം
2019. ഇന്ത്യയിൽ ആദ്യം പീരങ്കിപ്പട ഉപയോഗിച്ച ഭരണാധികാരി?
ബാബർ
2020. മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ ( 1761) മറാത്ത സൈന്യത്തിന് നേതൃത്വം നൽകിയത്?
സദാശിവറാവു