Questions from ഇന്ത്യാ ചരിത്രം

2021. മഹേന്ദ്രവർമ്മനെ ശൈവമതം സ്വീകരിക്കാൻ പ്രേരിപ്പിച്ച ശൈവ സന്യാസി?

അപ്പർ

2022. കിഴക്കിന്റെ ആറ്റില ; കിഴക്കൻ നീറോ എന്നറിയപ്പെട്ടിരുന്ന ഹൂണ രാജാവ്?

മിഹിര കുല

2023. ഗുൽ റുഖി എന്ന തൂലികാനാമത്തിൽ പേർഷ്യൻ കൃതികൾ എഴുതിയ ഭരണാധികാരി?

സിക്കന്ദർ ലോദി

2024. തഗ്ഗുകളെ അമർച്ച ചെയ്ത ഗവർണ്ണർ ജനറൽ?

വില്യം ബെന്റിക്ക്

2025. ബുദ്ധമത കൃതികൾ രചിക്കപ്പെട്ട ഭാഷ?

പാലി

2026. ജഹാംഗീറിന്റെ ആത്മകഥ?

തുസുക് - ഇ- ജഹാംഗിരി (പേർഷ്യൻ)

2027. അക്ബറുടെ ഭൂനികുതി സമ്പ്രദായം?

സാപ്തി

2028. ഗാന്ധിജിയുടെ ആത്മകഥ?

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ (ഭാഷ: ഗുജറാത്തി)

2029. നേതാജി സുഭാഷ് ചന്ദ്രബോസിന് എഴുതി പൂർത്തിയാക്കാൻ സാധിക്കാതിരുന്ന ആത്മകഥാപരമായ കൃതി?

ആൻ ഇന്ത്യൻ പിൽഗ്രിം

2030. പ്രതി ഹാരവംശത്തിലെ അവസാന രാജാവ്?

യശ്പാലൻ

Visitor-3576

Register / Login