Questions from ഇന്ത്യാ ചരിത്രം

201. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേഷ്ടാവായിരുന്നത്?

മദൻ മോഹൻ മാളവ്യ

202. ശ്രീബുദ്ധന്‍റെ ശിഷ്യൻ?

ആനന്ദൻ

203. ഇന്ത്യാ ചരിത്രത്തിലും സംസ്ക്കാരത്തിലും ഗവേഷണം നടത്താനായി വാറൻ ഹേസ്റ്റിംഗ്സിന്റെ കാലത്ത് ആരംഭിച്ച സ്ഥാപനം?

റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ (1784)

204. കുത്തബ് മിനാറിന്റെ ഉയരം?

237.8 അടി

205. ഷാജഹന്റെ കാലത്ത് ഇന്ത്യയിലെത്തിയ ഇറ്റാലിയൻ സഞ്ചാരി?

മസൂക്കി

206. ഭൂനികുതി വർദ്ധനവിനെതിരെ ഗുജറാത്തിലെ കർഷകർ നടത്തിയ സമരം?

ബർദോളി സത്യാഗ്രഹം (1928)

207. ആര്യൻമാരുടെ ഭാഷ ?

സംസ്കൃതം

208. ഹർഷന്റെ സദസ്സിലെ പ്രധാന കവി?

ബാണ ഭട്ടൻ

209. മൗര്യ സാമ്രാജ്യം സ്ഥാപിക്കാൻ ചന്ദ്രഗുപ്ത മൗര്യനെ സഹായിച്ച മന്ത്രി?

ചാണക്യൻ (കൗടില്യൻ / വിഷ്ണു ഗുപ്തൻ )

210. പ്രാചീനശിലായുഗ കേന്ദ്രമായ ഭീംഭേട്ക സ്ഥിതി ചെയ്യുന്നത്?

മധ്യപ്രദേശ്

Visitor-3196

Register / Login