Questions from ഇന്ത്യാ ചരിത്രം

241. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ നിയന്ത്രിക്കുന്നതിനായി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ആദ്യ നിയമം?

റെഗുലേറ്റിംഗ് ആക്റ്റ് (1773)

242. ഗുപ്ത കാലഘട്ടത്തിലെ പ്രധാന വരുമാനം?

ഭൂനികുതി

243. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "H മാതൃകയിലുള്ള സെമിത്തേരികൾ " കണ്ടെത്തിയ സ്ഥലം?

ഹാരപ്പ

244. "അത് എന്റെ അമ്മയാണ് " എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

ഭഗവത് ഗീത

245. ബ്രെയിൻ ഡ്രെയിൻ തിയറി ആവിഷ്ക്കരിച്ചത്?

ദാദാഭായി നവറോജി

246. ഗാന്ധിജി ഡർബനിൽ സ്ഥാപിച്ച ആശ്രമം?

ഫിനിക്സ് സെറ്റിൽമെന്റ്

247. യജുർവേദ മന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതൻമാർ അറിയപ്പെട്ടിരുന്നത്?

അധ്വര്യൂ (Adhavariu)

248. ഇന്ത്യാക്കാർ സൈമൺ കമ്മീഷനെ ബഹിഷ്കരിക്കാൻ കാരണം?

കമ്മീഷനിൽ ഇന്ത്യക്കാർ ഇല്ലാതിരുന്നതിനാൽ

249. അൽ ബലാഗ് എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

അബ്ദുൾ കലാം ആസാദ്

250. ഷാജഹാന്റെ ആദ്യകാല നാമം?

ഖുറം

Visitor-3060

Register / Login