Questions from ഇന്ത്യാ ചരിത്രം

251. ഗുൽ റുഖി എന്ന തൂലികാനാമത്തിൽ പേർഷ്യൻ കൃതികൾ എഴുതിയ ഭരണാധികാരി?

സിക്കന്ദർ ലോദി

252. ക്യാബിനറ്റ് മിഷൻ ശുപാർശ പ്രകാരം 1946 ൽ നിലവിൽ വന്ന ഇടക്കാല ദേശീയ ഗവൺമെന്റിന് നേതൃത്വം നൽകിയത്?

ജവഹർലാൽ നെഹൃ

253. ഇന്ത്യാക്കാരനായ ഏക വൈസ്രോയി?

സി. രാജഗോപാലാചാരി (1948 - 50)

254. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെട്ട ഗുപ്ത രാജാവ്?

സമുദ്രഗുപ്തൻ

255. ആദ്യ സംഘത്തിന്റെ അദ്ധ്യക്ഷൻ?

അഗസ്ത്യമുനി

256. പൃഥിരാജ് ചൗഹാന്റെ ആസ്ഥാന കവി?

ചന്ദ്ബർദായി

257. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ചത്?

1947 ജൂലൈ 4

258. ആര്യൻമാരും ദാസൻമാരും തമ്മിലുളള യുദ്ധത്തെക്കുറിച്ച് പരാമർശിക്കുന്ന വേദം?

ഋഗ്വേദം

259. ശിവജിയുടെ മകനായ സാംബാജിയെ വധിച്ച മുഗൾ ഭരണാധികാരി?

ഔറംഗസീബ്

260. ദ ബുദ്ധ ആന്റ് ദ കാൾ മാക്സ് എന്ന കൃതിയുടെ കർത്താവ്?

ഡോ.ബി.ആർ.അംബേദ്ക്കർ

Visitor-3153

Register / Login